സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

0

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ്‌ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനാണ് ഒന്നാം പ്രതി.

രണ്ടാമത്തെ കേസില്‍ പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ടു കേസിലും വീണ പ്രതിയാണ്. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്‌ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളും ഇന്നുതന്നെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കും.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും രണ്ടാമത്തേത് കുഴല്‍പ്പണ ഇടപാട് കേസുമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.

സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇ.ഡി ഡിജിപിക്ക് നല്‍കിയ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു

You might also like