
സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞു വെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം; സുപ്രീം കോടതി
ന്യൂഡല്‍ഹി: സമാധാനപരമായി ഒത്തുകൂടുന്ന പ്രതിഷേധക്കാരെ പൊലീസ് അനധികൃതമായി തടങ്കലില്‍ വെക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും (സിജെപി) പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുമെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന പ്രത്യേക സിറ്റിങ്ങിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം.
പൗരന്മാര്‍ക്ക് പ്രതിഷേധിക്കാന്‍ മൗലികാവകാശമുണ്ടെന്നും എന്നാല്‍ അത് പൊലീസ് ആക്ടിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കണമെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി
