മാസപ്പടി, ഹവാല കേസുകളിൽ പിണറായി വിജയനും പി.എ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ശക്തമാക്കി വിജിലൻസ്

0

തിരുവനന്തപുരം: മാസപ്പടി, ഹവാല കേസുകളിൽ പിണറായി വിജയനും പി.എ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ശക്തമാക്കി വിജിലൻസ്. കേസിന് ആസ്പദമായ വിവരങ്ങളും രേഖകളും പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിജിലൻസ് കത്ത് നൽകി.

മാസപ്പടി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും നൽകണമെന്നാണ് വിജിലൻസ് കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ചോദ്യം ചെയ്യപ്പെട്ട പ്രതികളിൽ നിന്നും സാക്ഷികളിൽ നിന്നും ഇ.ഡി രേഖപ്പെടുത്തിയ മൊഴികളുടെ വിശദാംശങ്ങളും വിജിലൻസ് തേടിയിട്ടുണ്ട്. നേരത്തെ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർ നൽകിയ മൊഴികളിൽ തിരുത്തലുകൾ വന്നിരുന്നു. ഇതിൽ വ്യക്തത വരുത്തുക എന്നതാണ് വിജിലൻസിന്റെ ലക്ഷ്യം.

You might also like