കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളാതെ കേന്ദ്രം; രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങിയെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസർക്കാർ. മൂന്നാം തരംഗത്തെ നേരിടാൻ കരുതലോടെയിരിക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി കൊവിഡ് ബാധിക്കുന്നവുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 13 ശതമാനം കുറവ് വന്നിട്ടുണ്ട്. ജനം ജാഗ്രത കൈവിടരുത്. കേരളത്തിലേതടക്കം 71 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.