ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു.
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ അടക്കം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.