TOP NEWS| മൂന്നാംതരംഗത്തിൽ അതിതീവ്ര വൈറസാണ് പടർന്നുപിടിക്കുന്നതെങ്കിൽ കനത്ത നാശം വിതക്കുമെന്ന് പഠനം
മൂന്നാംതരംഗത്തിൽ അതിതീവ്ര വൈറസാണ് പടർന്നുപിടിക്കുന്നതെങ്കിൽ കനത്ത നാശം വിതക്കുമെന്ന് പഠനം
ദില്ലി: രാജ്യത്ത് മൂന്നാംതരംഗത്തിൽ അതിതീവ്ര വൈറസ് ബാധയാണ് പടർന്നുപിടിക്കുന്നതെങ്കിൽ ഒന്നാം തരംഗത്തിന് സമാനമായിരിക്കും മൂന്നാം തരംഗമെന്ന് പഠനം. അതീതീവ്ര വൈറസ് ബാധയല്ലെങ്കിൽ ചെറിയ അലയൊലികൾ പോലെ കടന്നുപോകുമെന്നും സൂത്ര അനാലിസിസ്. കേന്ദ്രസർക്കാറിന് കീഴിൽ ശാസ്ത്ര സാേങ്കതിക വകുപ്പ് രൂപീകരിച്ച വിദഗ്ധ പാനലാണ് സൂത്ര മോഡൽ. കോവിഡ് വ്യാപനത്തെക്കുറിച്ച് ഗണിതശാസ്ത്രത്തിെൻറ സഹായത്തോടെ വിലയിരുത്തുകയാണ് മൂന്ന് അംഗ പാനലിെൻറ ലക്ഷ്യം.
എം. അഗർവാൾ (ഐ.ഐ.ടി കാൺപൂർ), എം കനിത്കാർ, എം. വിദ്യാസാഗർ (ഐ.ഐ.ടി ഹൈദരാബാദ്) എന്നിവരാണ് സമിതി അംഗങ്ങൾ. രാജ്യത്തിെൻറ കോവിഡ് വ്യാപനത്തിെൻറ തോതും കാലയളവും അളക്കുകയാണ് അവലോകനത്തിെൻറ ലക്ഷ്യം.
ആർജിത പ്രതിരോധ ശേഷി നഷ്ടപ്പെടൽ, വാക്സിനേഷനിലൂടെ ആർജിച്ചെടുത്ത പ്രതിരോധ ശക്തി എന്നിവ കണക്കാക്കിയാകും മൂന്നാംതരംഗത്തിെൻറ പ്രവചനം. കൂടാതെ പുതിയ വൈറസുകൾ പടർന്നുപിടിക്കാനുള്ള സാധ്യതയും അതിെൻറ വ്യാപനശേഷിയും ഇവർ കണക്കാക്കിയിരുന്നു. കൂടാതെ രണ്ടാംതരംഗം നേരിട്ടതോടെ ആളുകളുടെ ജീവിത ശൈലിയിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വന്ന മാറ്റങ്ങളും പരിശോധനക്കെടുത്തതായി പ്രഫസർ എം. അഗർവാൾ പറഞ്ഞു.