TOP NEWS| കാർഷിക നിയമങ്ങൾക്കെതിരെ ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം

0

 

കാർഷിക നിയമങ്ങൾക്കെതിരെ ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച്യുടെ തീരുമാനം

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമയം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച് യോഗത്തിൽ തീരു‍മാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിന്റെ വർഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

പാർലമെനെറ് മുന്നിൽ സമരം നടത്തി കർഷകപ്രതിഷേധം കടുപ്പിക്കാനാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം. വർഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് കർഷകരുടെ പ്രഖ്യാപനം. സിംഘുവിൽ ഇന്ന് കൂടിയ സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം എടുത്തത്.

പ്രതിഷേധത്തിന് മുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും. കൂടാതെ നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ ക‌ർഷകർ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം.

You might also like