ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് യു.എസിലെ 36 സംസ്ഥാനങ്ങള്‍
ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് യു.എസിലെ 36 സംസ്ഥാനങ്ങള്‍. ഷെര്‍മാന്‍ ആക്റ്റ് എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് നിയമങ്ങളിലെ സെക്ഷന്‍ 1, 2 എന്നിവ ഗൂഗിള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്. ആപ്ലിക്കേഷന്‍ വിതരണത്തിലും, പ്ലേ സ്‌റ്റോറിലെ പേയ്‌മെന്റുകളിലും കുത്തക പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നുവെന്നും പരാതിയില്‍ പറയുന്നു. സൈഡ്‌ലോഡിംഗ് ആപ്ലിക്കേഷനുകളില്‍ നിന്ന് ഉപയോക്താക്കളെ ഭയപ്പെടുത്തുന്നതിനും ഒ.ഇ.എമ്മുകളെ മത്സര ആപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍ പ്രീലോഡുചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതിനുമായി ഗൂഗിള്‍ സാങ്കേതിക തടസ്സങ്ങളോ തെറ്റായ മുന്നറിയിപ്പുകളോ അറിയിക്കുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു.
യു.എസിലെ 90% ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിള്‍ പ്ലേ സ്‌റ്റോറിനെയാണ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. മറ്റൊരു ആപ്ലിക്കേഷന്‍ സ്‌റ്റോറിനും മാര്‍ക്കറ്റിന്റെ 5% ത്തില്‍ കൂടുതല്‍ വിപണിവിഹിതം ഇല്ല. ഗൂഗിളിന്റെ ആരോപണവിധേയമായ കുത്തക ആപ്ലിക്കേഷന്‍ വിതരണത്തെ മാത്രമല്ല, അതിന്റെ പേയ്‌മെന്റുകള്‍ വാങ്ങുന്ന രീതിയും വിമര്‍ശിക്കപ്പെടുന്നു. ഇതിനു വേണ്ടി ഏകദേശം 30 ശതമാനത്തോളം പേയ്‌മെന്റ് കൈകാര്യം ചെയ്യുന്നതിനു ഫീസ് വാങ്ങുന്നതായും പരാതിയിലുണ്ട്.