TOP NEWS| ഡൽഹിയിൽ കൊവിഷീൽഡ് വാക്സിൻ ക്ഷാമം
രാജ്യ തലസ്ഥാനത്ത് കൊവിഷീൽഡ് വാക്സിൻ ക്ഷാമം രൂക്ഷം. സർക്കാരിൻ്റെ വിവിധ വാക്സിനേഷൻ സെൻ്ററുകൾ നാളെ അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഡൽഹിയെ വാക്സിൻ ക്ഷാമത്തെപ്പറ്റി വ്യക്തമാക്കിയത്. ഡൽഹിയിൽ ഇനി 19,000 ഡോസ് കൊവിഷീൽഡ് വാക്സിനുകൾ മാത്രമാണ് അവശേഷിക്കുന്നത്.