TOP NEWS| ഉയർന്ന മാർക്ക്​ നേടിയവര്‍ക്കുള്ള​ യു.എ.ഇ ഗോള്‍ഡന്‍ വിസക്ക് അര്‍ഹത നേടി രണ്ടായിരത്തോളം വിദ്യാർഥികൾ

0

 

ഹൈസ്​കൂൾ അവസാന പരീക്ഷയിൽ ഉയർന്ന മാർക്ക്​ നേടിയ വിദ്യാർത്ഥികൾക്ക്​ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക്​ അർഹരായവർ 2036പേർ. ഇവരുടെ കുടുംബങ്ങൾക്കും പത്തുവർഷ വിസക്ക്​ അർഹതയുണ്ടാകുമെന്ന്​ എമിറേറ്റ്​സ്​ സ്കൂൾസ്​ എസ്​റ്റാബ്ലിഷ്​മെൻറ്​ വ്യക്​തമാക്കി.

ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക്​ ഗോൾഡൻ വിസ നൽകുമെന്ന​ സർക്കാർ പ്രഖ്യാപനം വന്നത്​ അടുത്തിടെയാണ്​. ജനറൽ ഗ്രേഡ്​ സർട്ടിഫിക്കറ്റ്​ പരീക്ഷയിൽ 95ശതമാനം മാർക്കോ അതിന്​ തുല്യമായ ഗ്രേഡോ നേടിയവർക്കാണ്​ വിസ അനുവദിക്കുക. യു.എ.ഇ വിദ്യഭ്യാസ മന്ത്രാലയത്തി​ന്‍റെ കരിക്കുലം അനുസരിച്ച്​ പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ സ്​കൂളുകളിലെ ഗ്രേഡ്​ 12 ബിരുദധാരികളെയാണ്​ നിലവിൽ ഗോൾഡൻ വിസക്ക്​ പരിഗണിച്ചിരിക്കുന്നത്​.

You might also like