TOP NEWS| പടിഞ്ഞാറന്‍ യൂറോപ്പില്‍ പേമാരിയും മിന്നല്‍ പ്രളയവും; 126 മരണം

0

 

പടിഞ്ഞാറന്‍ യൂറോപ്പില്‍ പേമാരിയും മിന്നല്‍ പ്രളയവും; 126 മരണം

യൂറോപ്പ് : പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനിയിലും ബൽജിയത്തിലുമാണ് കൂടുതൽ നാശം. ജർമനിയിൽ 106 പേർ മരിച്ചു. 1300 പേരെ കാണാതായി. ബൽജിയത്തിൽ 20 പേർ മരിച്ചു. 20 പേരെ കാണാതായി. നെതർലൻഡ്സിലെ തെക്കൻ പ്രവിശ്യയായ ലിംബർഗിൽ തടയണ പൊട്ടിയതിനെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. വെള്ളത്തിലായ വെൻലോ, വാൾക്കൻബർഗ് നഗരങ്ങളിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.

ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്. 200 വർഷത്തിനിടെ യൂറോപ്പിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
ബൽജിയത്തിൽ ലീജിലാണ് കൂടുതൽ നാശമുണ്ടായത്. നെതർലൻഡ്സിലും സ്വിറ്റ്സർലൻഡിലും മഴയ്ക്കു ശമനമില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കനത്ത മഴയാണ് പ്രളയ കാരണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ വക്താവ് ക്ലെയർ നള്ളിസ് പറഞ്ഞു.

You might also like