ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന്‍ രോഗബാധയും മരണനിരക്കും വലിയ തോതില്‍ കുറയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സിന്‍ രോഗബാധ 93 ശതമാനവും മരണനിരക്ക് 98 ശതമാനവും കുറയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്. ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസസ് (എ.എഫ്.എം.എസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി .
കോവിഷീല്‍ഡ് വാക്സിന്‍ നല്‍കിയ 15.95 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരുടെയും മുന്‍നിര കോവിഡ് പോരാളികളെയും മുന്‍നിര്‍ത്തിയാണ് പഠനം നടത്തിയതെന്നും മന്ത്രാലയം പറഞ്ഞു. ജനുവരി 16 നാണ് വാക്സിനേഷന്‍ ആരംഭിച്ചത്. പഠനം നടത്തിയ 15.95 ലക്ഷം പേരാണ് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യമായി സ്വീകരിച്ചത്.
പുതിയ അണുബാധകളില്‍ 93 ശതമാനം കുറവുണ്ടായതായും മരണങ്ങള്‍ 98 ശതമാനം കുറഞ്ഞതായും പഠനത്തില്‍ പറയുന്നു.കോവിഡ് വാക്സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്ബാടുമുള്ള ഏറ്റവും വലിയ പഠനമാണിത്, പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.