ഒമാനില്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിയമ വിരുദ്ധം; നിയമലംഘകര്‍ക്ക് 5000 റിയാല്‍ പിഴ
ഒമാനില്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിയമ വിരുദ്ധമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് നിയമലംഘകര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തും. സാധനങ്ങളും സേവനങ്ങളും നെറ്റ്വര്‍ക്ക്/ പിരമിഡ് മാര്‍ക്കറ്റിങ് വഴി വില്പന നടത്തുന്നതും വാങ്ങുന്നതും പരസ്യം നല്കുന്നതുമെല്ലാം നിയമലംഘനമായി കണക്കിലെടുക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
ഇലക്ട്രോണിക്, ഇലക്ട്രോണിക് ഇതര രീതികള്‍ക്കും നിരോധം ബാധകമാണ്. നിയമലംഘകര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാവുകയും ചെയ്യും. റോയല്‍ ഡിക്രി 55/90 പ്രകാരമുള്ള വാണിജ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉത്തരവില്‍ പറയുന്നു.