TOP NEWS| കടുപ്പിച്ച് കര്‍ണാടകം; അതിർത്തിയിൽ പരിശോധന തുടരും, തലപ്പാടിയില്‍ കൊവിഡ് പരിശോധനയ്ക്ക് കേരളം സൗകര്യമൊരുക്കും
ബെംഗളൂരു: സംസ്ഥാനത്തിന്‍റെ കർണാടക അതിർത്തിയിൽ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്ന് മുതൽ കേരളം സൗകര്യമൊരുക്കും.