ദുബായില്‍ സ്​കൂള്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച്‌​ ആര്‍.ടി.എ

0

ദുബായില്‍ സ്​കൂള്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച്‌​ ആര്‍.ടി.എ.സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ കൂടുതല്‍ കുട്ടികളെ സുരക്ഷിതമായി സ്​കൂള്‍ ബസുകളില്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണിത്​. സ്​കൂള്‍ ബസുകളില്‍ 50 ശതമാനം കുട്ടികളെ മാത്രമാണ്​ അനുവദിക്കുന്നത്​. ഈ സാഹചര്യത്തില്‍ കൂടിയാണ്​ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്​. 7300 കുട്ടികളാണ്​ സ്​കൂള്‍ ബസുകളില്‍ യാത്രക്ക്​ രജിസ്​റ്റര്‍​ ചെയ്​തത്​.

കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ഡി.ടി.സി സി.ഇ.ഒ മന്‍സൂര്‍ റഹ്‌മ അല്‍ ഫലാസി പറഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെയും ജീവനക്കാരെയുമാണ് ബസുകളില്‍ നിയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനും ഹൈടെക് ഉപകരണങ്ങള്‍ ബസുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. കാമറ, സെന്‍സര്‍, എമര്‍ജന്‍സി ബട്ടണ്‍, ജി.പി.എസ് ട്രാക്കിങ് സംവിധാനം, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവ വാഹനത്തിലുണ്ടാകും.

You might also like