സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ അഞ്ചുമുതല്‍ വിതരണം ചെയ്യും
സംസ്ഥാനത്ത് ജൂലൈ, ആഗസ്ത് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ അഞ്ചുമുതല്‍ വിതരണം ചെയ്യും. ഇതിനായി 1689.45 കോടി രൂപ നീക്കിവയ്‌ക്കും. 55,12,607 പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുക. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1481.88 കോടി രൂപ വേണം. 48,52,092 പേര്‍ക്കാണ് അര്‍ഹത. ക്ഷേമനിധി ബോര്‍ഡുകളിലെ 6,60,515 പേര്‍ക്കായി 207.57 കോടി വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഒമ്ബതോടെ അക്കൗണ്ടില്‍ ലഭ്യമാകാന്‍ തുടങ്ങും. ഏഴിനും എട്ടിനും ബാങ്ക് അവധിയാണ്.