TOP NEWS| ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി
ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്നവര്‍ സൗദി അറേബ്യ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.