TOP NEWS| കോവിഡ് ടെസ്റ്റിന് വന്നാല്‍ ചിക്കന്‍ മന്തി ഫ്രീ; വ്യത്യസ്തമായ ഓഫറുമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്

0

 

കോവിഡ് ടെസ്റ്റിന് എത്തിയാൽ ചിക്കൻ മന്തിയും മറ്റനേകം സമ്മാനങ്ങളും ഒരുക്കി കോഴിക്കോട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സമ്മാന ഓഫറുകളുമായി മെഗാ കോവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.

പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വ്യത്യസ്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി വാർഡ് മെമ്പർ മുന്നിട്ടിറങ്ങിയത്. പഞ്ചായത്തിലെ മുഴുവൻ ആളുകളേയും പരിശോധനയ്ക്ക് വിധേയരാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം.

You might also like