വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം സെപ്.19 ന്

0

ഷാർജാ: യുഎഇയിലെ പ്രമുഖ വേദാ പാഠശാലയായ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 15 മത് ബിരുദദാന സമ്മേളനം സെപ്റ്റംബർ 19 ന് വൈകിട്ട് 7 ന് ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. റവ . ഡോ. സ്റ്റാലിൻ കെ . തോമസ് , റവ.ഡോ .ജെയിംസ് ആൻട്രു വിൽ‌സൺ, കാനഡ  എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് കോളേജ് ഡയറക്ടർ റവ .ഡോ .വിൽ‌സൺ ജോസഫ് അറിയിച്ചു.

ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി. ഈ വർഷത്തെ തീം Missio Dei എന്നതാണ്. ക്രമീകരണത്തോടും അച്ചടക്കത്തോടും ആത്മസാന്നിദ്ധ്യത്തോടും, പ്രഗൽഭരും അനുഭവ സമ്പത്തുമുള്ള അധ്യാപകരാൽ പ്രവർത്തിക്കുന്ന ബൈബിൾ കോളേജിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതിനോടകം ദൈവ വചനം പഠിച്ച് സുവിശേഷ വേലയിൽ ആയിരിക്കുന്നു.

You might also like