TOP NEWS| രോഗലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസൊലേഷന്‍ 10 ദിവസമാക്കി കുറച്ചു

0

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം. രോഗലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസൊലേഷൻ പത്ത് ദിവസമാക്കി കുറച്ചു. ഗുരുതരാവസ്ഥയിലുള്ളവരുടെ നിരീക്ഷണം 20 ദിവസമാക്കിയിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവർ 17 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നതായിരുന്നു നേരത്തെയുള്ള മാർഗനിർദേശം. ഇതാണ് പുതുക്കിയത്. ഇനി മുതൽ രോഗലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും പത്ത് ദിവസമാണ് ഹോം ഐസൊലേഷൻ. എന്നാൽ ഗുരുതരാവസ്ഥയിലേക്ക് പോയവരുടെ നിരീക്ഷണ കാലാവധി ഉയർത്തിയിട്ടുണ്ട്. 20 ദിവസമാണ് ഈ വിഭാഗത്തിലുള്ളവരുടെ നിരീക്ഷണ കാലാവധി. മൂന്നാം തരംഗം മുന്നിൽ കണ്ട് കോവിഡ് രോഗികളുടെ ചികിത്സാ മാർഗരേഖയും പരിഷ്കരിച്ചിട്ടുണ്ട്. ഗര്‍ഭിണികളുടെ ഗുരുതരാവസ്ഥയും മരണവും ഒഴിവാക്കാൻ പ്രത്യേക നിര്‍ദേശങ്ങൾ ഉള്‍പ്പെടുത്തിയാണ് മാർഗരേഖ . അതേസമയം രോഗവ്യാപനത്തിൽ കുറവില്ല. ഇന്നലെ 13.13 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ളവരുടെ എണ്ണം 1,78, 204 ആയി.

You might also like