TOP NEWS| മൂന്നാം ടി-20യിലും ഓസ്ട്രേലിയക്ക് പരാജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശിന് ചരിത്ര നേട്ടം

0

 

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശ് തൂത്തുവാരിയത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ 10 റൺസിന് ഓസീസിനെ കീഴടക്കിയ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയക്കെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. 128 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമേ നേടാനായുള്ളൂ. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങിയ മുസ്തഫിസുർ റഹ്മാനാണ് ബംഗ്ലാദേശിൻ്റെ വിജയശില്പി. (bangladesh series australia record)

You might also like