പാസ്റ്റർ എം ജെ മാത്യുവിനെ ഒന്ന് സഹായിക്കുമോ?

0

സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒന്ന് ഷെയർ ചെയ്യണേ.ഓരോ പ്രാവശ്യം പങ്കിടുമ്പോഴും ചിലപ്പോൾ ഒരു സഹായം തുറന്നേക്കാം. അത് കൊണ്ട് ഷെയർ ചെയ്യാൻ മറക്കല്ലേ.

350 കി.മീറ്റർ യാത്ര ചെയ്ത് ഞാൻ വയനാട്ടിൽ മാനന്തവാടി തൃശ്ശിലേരി എന്ന സ്ഥലത്ത്എത്തിയത് ഈ ദൈവ ദാസന്റെ സ്ഥിതി അറിഞ്ഞാണ്.ഇതിന് വേണ്ടി മാത്രമാണ് വയനാട്ടിൽ എത്തിയത്.ഇപ്പോൾ ഈ രാത്രി തിരിച്ചുള്ള യാത്രയിൽ ആണ് ‘.രാവിലെ 6 മണിയാകും ഞാൻ എന്റെ വീട്ടിൽ എത്താൻ.ഭക്ഷണം പോലും വേണ്ടത് പോലെ കഴിക്കാൻ സമയം കിട്ടാതെ ആണ് മടക്കയാത്ര. ഞാൻ ഈ യാത്രയിൽ പരിചയപ്പെടുത്തുന്നത് പാസ്റ്റർ എം ജെ മാത്യുവിനെയാണ് .

ബസ്സിൽ ഇരുന്നാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. ഇദ്ദേഹം പാസ്റ്റർ.ജോശുവാ ഉപദേശിയുടെ മകനാണ്. .ജോശുവ ഉപദേശി ആദ്യ കാലം ഇടുക്കിയിലും അതിന് ശേഷം 1972 ൽ മലബാറിൽ വരികയും പിന്നീട് ദീർഘമായ 53 വർഷത്തെ തന്റെ ശുശ്രൂഷയിൽ ഏറിയ പങ്കും മലബാറിലെ എല്ലാ ജില്ലകളിലും ഐ.പി.സി.യോടു ചേർന്നു സഭാ സ്ഥാപനത്തിലും സഭാ ശുശ്രൂഷയോടുള്ള ബന്ധത്തിലായിരിപ്പാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നും സമ്പാദിക്കാതെ എല്ലാം ക്രിസ്തു നിമിത്തം ഛേദം എന്നു എണ്ണി ഇന്ന് നിത്യതയിൽ വിശ്രമിക്കുകയും ചെയുന്നു. 70-ഇൽ പരം പ്രത്യാശ ഗാനങ്ങളുടെ രചയിതാവും ആണ് പാസ്റ്റർ.ജോഷുവാഅപ്പച്ചൻ.

ഈ അപ്പച്ചന്റെ മകൻ പാസ്റ്റർ.എം. ജെ മാത്യു ഇന്ന് പല അസുഖങ്ങളാൽ പ്രയാസപ്പെടുന്നു. ഓങ്കോളജി & ഹെമറ്റോളജി ,കാർഡിയോളജി, ചെസ്റ്റഡിസീസ് എന്നീ മൂന്നു ഡിപ്പാർട്മെന്റുകളിൽ “കോഴിക്കോട് മെഡിക്കൽ കോളജിൽ” ചികിത്സയിലായിട്ട് ഒരു വർഷം ആയി ‘പല രോഗങ്ങളും ഉണ്ടങ്കിലും പ്രധാനമായും ശരീരത്ത് ഓക്സിജൻ കുറയുന്ന അസുഖമാണ്. രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. അല്പം ഉറങ്ങുമ്പോൾ തന്നെ ശ്വാസകോശത്തിൽ ഓക്സിജൻ തീർന്നു പോകുന്നു. മരണ വെപ്രാളം പോലെ.ഉടൻ ചാടി എഴുന്നേൽക്കും. കസേരയിലിരുന്ന് അൽപ്പം ഉറങ്ങും. മാത്രമല്ല, – pletlet കറവും HB level കൂടുതലും ഉണ്ട് കാലുകൾക്ക് രക്ത ഓട്ടം കുറവ്. അത് കൊണ്ട് കാലും മുഖവും കഴുത്തും വല്ലാത്ത കറുപ്പ് നിറം ബാധിച്ചിരിക്കുന്നു. കാലിൽ പ്രത്യേക പുള്ളികൾ ഉണ്ടാകുന്നു. HB level കൂടുതൽ ആയത് കൊണ്ട് മാസത്തിൽ മൂന്ന് പ്രാവശ്യം 500 മില്ലി വീതം രക്തം കുത്തിയെടുക്കണം. Sevear stage ആണ് .ആഗസ്റ്റ് 14-ാം തിയ്യതി ചെല്ലണം എന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്ന് പറഞ്ഞതാണ്. പണം ഇല്ലായ്കയാൽ ഇതുവരെ പോകാൻ കഴിഞ്ഞില്ല.

സാമ്പത്തീകത്തിന്റെ ഉറവിടമോ മറ്റ് വരുമാന മാർഗ്ഗങ്ങളോ ഇല്ലാത്ത കടഭാരങ്ങളുംഉള്ള ദൈവ ദാസന് താങ്ങാവുന്നതല്ല ഇതിന്റെ വില. Rent ആയി കിട്ടും 5,000/- Rs per month ആകും അതിനും സാമ്പത്തികമില്ല..Bi pap എന്ന ഒരു മിഷ്യൻപിടിപ്പിക്കണം .ഇപ്പോൾ നിലവിൽ ശ്വാസകോശത്തിലേക്ക് ഓക്സിജന്റെ അളവ് കുറയുകയാണ്. ഓക്സിജൻ അകത്തേക്ക് വലിച്ച് എടുക്കുന്നില്ല എന്ന് മാത്രമല്ല കാർബൺഡൈ ഓക്സൈഡ് പുറത്തേക്ക് ആവശ്യത്തിന് വിടുന്നതുമില്ല.തന്മൂലം ശ്വാസകോശത്തിൽകാർബൺഡൈ ഓക്സൈഡ് നിറയുന്നു. ഈ മിഷ്യൻ വെച്ചാൽ ഇതിന് മാറ്റം വരും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന്റെ വില 69,000രൂപ ആണ് പിന്നെ നാല് കമ്പനികളുടെ ഉണ്ട് 79,000/ 95,000/- നാലാമത്തെത് ഒരു ലക്ഷത്തിന മേലാകും.’സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്നതിനാൽ ഇദേഹത്തിനു ഇതു വാങ്ങിപ്പാൻ കഴിയില്ല 1.5 lak നു മുകളിൽ കടം ആയി നിൽക്കുന്നു നിത്യ ചിലവിനു മറ്റ് വഴി ഇല്ലാത്തതിനാൽ ഹോട്ടൽ പണിക്കു പോയി തന്റെ സഹധർമ്മിണിക്കു കിട്ടുന്ന ദിവസക്കൂലി 350 രൂപ ആണ് ഏക ആശ്രയം.മരുന്ന് വാങ്ങണം ഭക്ഷണം കഴിക്കണം. ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ പിറ്റെ ദിവസം പട്ടിണി. അത്രക്ക് ബുദ്ധിമുട്ടിലാണ്.

ഈ ദൈവ ദാസന് ഈ അസുഖം കാരണം പുറത്തേക്ക് പോകാനോ വചനം ശുശ്രൂഷിപ്പാനോ കഴിയുന്നില്ല.ചില സമയം സംസാരിപ്പാൻ കഴിയാതെ ചലനമറ്റ് നിന്ന് പോകുന്ന സ്ഥിതിയാണ്.അബോധാവസ്ഥയിൽ ചിലപ്പോൾ ആകാറുണ്ട്. ഉറക്കം ആകെ കിട്ടുന്നത് ഒരു മണിക്കൂറാണ്. ബാക്കി സമയം കസേരയിൽ ഇരുന്നാണ് നേരം വെളുപ്പിക്കുന്നത്. ഈ മിഷ്യൻ വാങ്ങിയില്ലെങ്കിൽ ശ്വാസകോശം ചുരുങ്ങുകയും മറ്റ് അവയവങ്ങൾ കേടാവുകയും ചെയ്യും. ദയവായി Bipap വാങ്ങിക്കവാൻ വേണ്ട സാമ്പത്തികമായ സഹായമോ അല്ല എങ്കിൽ Bipap മിഷനോ ഇ message കാണുന്ന ആരെ കൊണ്ടെങ്കിലും കൊടുത്തു സഹായിക്കാൻ പറ്റിയാൽ ഇദ്ദേഹത്തെ തിരികെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സാധിക്കും….

വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആകുവാൻ പോകണം. ഒരു വല്ലാത്ത സ്ഥിതിയിൽ ആണ് പോകുന്നത്. കണ്ടപ്പോൾ വളരെ വേദന തോന്നിപ്പോയി .ഇടുക്കി മുതൽ 53 വർഷം പിതാവിനൊപ്പം പാർസനേജിൽ ജീവിച്ച ഈ ദൈവ ദാസൻ ഇന്നും നിത്യച്ചിലവിനു പോലും പ്രയാസം അനുഭവിക്കുന്നു. ഈദൈവദാസനെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുകയും നിങ്ങളാൽ കഴിയുന്ന സാമ്പത്തികം നല്കുകയും ചെയ്യണേ. മാസം അയ്യായിരം കൊടുത്താൽ വാടകക്ക് ഈ മിഷ്യൻ കിട്ടും. അങ്ങനെ ആണെങ്കിലും അതൊരു ആശ്വാസമാണ്…. നിങ്ങൾക്ക് കഴിയുന്ന സഹായം ചെയ്താൽ മതി. ഇന്ന് നെറ്റ് ബാങ്കും മറ്റും ഉള്ളപ്പോൾ നൂറ് രൂപ പോലും അയച്ചാൽ അതൊരു വലിയ കാര്യമാണ്.

പാസ്റ്റർ എം ജെ മാത്യുവിന്റെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു:
M. J. MATHEW
SBI MANANTHAVADY
TOWN Branch.
A/C No: 300 41 42 26 70.
IFSC: SBIN0010699.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ.സജി പള്ളിക്കുന്ന്
97459 20074.

You might also like