ആഗസ്റ്റ് 16 മുതല്‍ ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലുള്ള പ്രത്യേക വിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കും; ഇന്ത്യ-യുകെ എയര്‍ റൂട്ടില്‍ ആഴ്ചയില്‍ 60 വിമാനങ്ങള്‍
ഡല്‍ഹി: ആഗസ്റ്റ് 16 മുതല്‍ ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലുള്ള പ്രത്യേക വിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇപ്പോള്‍ ഈ ഫ്ലൈറ്റുകളുടെ പരിധി ആഴ്ചയില്‍ 30 ല്‍ നിന്ന് 60 ആയി ഉയര്‍ത്തി.
ബ്രിട്ടീഷ് എയര്‍വേയ്‌സ്, വിസ്താര, എയര്‍ ഇന്ത്യ, ഡല്‍ഹി-ലണ്ടന്‍ റൂട്ടുകളുടെ ഇക്കോണമി ക്ലാസ് ടിക്കറ്റിന് 1.2 ലക്ഷം രൂപ മുതല്‍ 3.95 ലക്ഷം രൂപ വരെയാണ് വിലയെന്ന് അന്തര്‍സംസ്ഥാന കൗണ്‍സില്‍ സെക്രട്ടേറിയറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത ട്വിറ്ററില്‍ കുറിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.