TOP NEWS| അമേരിക്കയുടേത് വൻ അബദ്ധം! താലിബാന്റെ കൈവശം കോടിക്കണക്കിന് പേരുടെ ബയോമെട്രിക് വിവരങ്ങൾ?

0

 

യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വമ്പൻ ബയോമെട്രിക ഡേറ്റ ശേഖരം താലിബാന്റെ കയ്യിലായിരിക്കാമെന്നുള്ള വെളിപ്പെടുത്തലുകൾ ആശങ്കയ്ക്കിടയാക്കുന്നു. പ്രധാനമായും ഭീകരരുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണു യുഎസ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. എന്നാൽ പിന്നീട് യുഎസ് എംബസികളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്ത അഫ്ഗാൻഗാരുടെയും തങ്ങളുടെ അഭ്യുദയകാംക്ഷികളുടെയുമെല്ലാം വിവരങ്ങൾ ഈ ശേഖരത്തിൽ ചേർത്തു. 2.5 കോടി എൻട്രികൾ ഇതിലുണ്ടെന്നാണു കണക്ക്. ഇതു താലിബാന്റെ കൈയിൽ ലഭിച്ചാൽ യുഎസിനായി അഫ്ഗാനിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും അവരോട് പ്രതികാരനടപടികൾ ചെയ്യാനും സാധ്യതയുണ്ട്.

You might also like