മോട്ടോര്‍ വാഹന വകുപ്പ് ‍ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം; നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റ്

0

മലപ്പുറം: തിരൂരങ്ങാടിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കിയാണ് ഇവര്‍ ശ്രദ്ധേയമായത്. വാഹന പരിശോധനക്കൊപ്പമാണ് പായസക്കിറ്റും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം നടത്തിയത്.

ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക, കുടുംബങ്ങളില്‍ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരുടെ പുതുമയാര്‍ന്ന ഈ പ്രവര്‍ത്തനം. പോലീസ് വളണ്ടിയര്‍മാര്‍, താലൂക്ക് റോഡ് സുരക്ഷ കൂട്ടായ്മ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ ചങ്കുവെട്ടി മുതല്‍ തലപ്പാറ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പായസ കിറ്റ് വിതരണവും ബോധവല്‍ക്കരണവും നടത്തിയത്.

You might also like