പ്ലസ് ടു വിദ്യാർത്ഥി ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു.
![](https://christianexpressnews.com/wp-content/uploads/2020/02/CEN-TV-NEWS-PSD-NEW-copy-1-750x430.jpg)
വിലങ്ങറ : വടവോട്ടു വീട്ടിൽ ജോണിക്കുട്ടി ബേബിയുടെ മകൻ ജോബ് ബി. ജോൺ(18) നിത്യതയിൽ പ്രവേശിച്ചു. വെളിയം റ്റി.വി.റ്റി.എം എച്ച്.എസ്.എസ്.പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്നലെ സ്കൂളിൽ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്നായിരുന്നു മരണം. അടൂർമുക്ക് ഐ.പി.സി രഹബോത്ത് സഭാംഗമാണ്. മാതാവ്: എൽസി. സഹോദരൻ: പാസ്റ്റർ.ജെറി ജോൺ, സഹോദരി: ജൂലി. സംസ്കാരം: പിന്നീട്.