![](https://christianexpressnews.com/wp-content/uploads/2025/02/Kuwaitt-750x430.jpg?v=1739321328)
കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ വർധിക്കുന്നു
കുവൈത്ത് സിറ്റി : ഈ മാസം ഒന്നുമുതൽ ഏഴാം തീയതി വരെ നടത്തിയ ഗതാഗത പരിശോധനയിൽ 43760 നിയമലംഘനങ്ങൾ പിടികൂടി. പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ച 48 പേരെ പിടികൂടി. ഇവരെ ജുവനൈൽ കോടതിയിലേക്ക് റഫർ ചെയ്തു.
41 കാറുകൾ, 43 മോട്ടർ സൈക്കിളുകൾ എന്നിവ പിടിച്ചെടുത്തു. ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അബോധാവസ്ഥയിൽ രണ്ടുപേരെയും വ്യക്തമായ രേഖകളില്ലാതെ മൂന്ന് വിദേശികളെയും പിടികൂടി. ഈ ഒരാഴ്ച കാലയളവിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് 3089 കേസുകൾ കൈകാര്യം ചെയ്തു. ഇതിൽ 1276 വാഹനാപകടങ്ങളുണ്ടായി.