ശനിയാഴ്ച ഉച്ചയോടെ ഗസ്സയിലുള്ള എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ റദ്ദാക്കണമെന്ന് ട്രംപ്

0

വാഷിങ്​ടൺ: ശനിയാഴ്ച ഉച്ചയോടെ ഗസ്സയിലുള്ള എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപ്. ‘എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച 12 മണിക്ക് എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കിൽ, ഇത് ഉചിതമായ സമയമാണെന്ന് ഞാൻ കരുതുന്നു, കരാറുകൾ റദ്ദാക്കുകയും നരകത്തെ തകർക്കാൻ അനുവദിക്കുകയും ചെയ്യും. ശനിയാഴ്ച 12 മണിക്കകം അവരെ തിരിച്ചയക്കണമെന്ന് ഞാൻ പറയുകയാണ്​’ -ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഒന്നും രണ്ടും മൂന്നും നാലും പേരായിട്ടില്ല, എല്ലാവരെയും ശനിയാഴ്ച 12 മണിക്ക്​ മുമ്പായി തിരിച്ചയക്കണം. അതിനുശേഷം എല്ലാ നരകവും പൊട്ടിപ്പുറപ്പെടാൻ പോവുകയാണ്​’ -ട്രംപ്​ പറഞ്ഞു. ബന്ദികളാക്കിയവരിൽ ഭൂരിഭാഗവും മരിച്ചതായി താൻ കരുതുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.

You might also like