അമേരിക്കയില്‍ നിന്ന് കുടിയേറ്റക്കാരെ തിരികെയെത്തിക്കാന്‍ വിമാനങ്ങള്‍ അയച്ച് വെനസ്വേല
കാരക്കാസ്: അമേരിക്കയില്‍ നിന്ന് 200 ഓളം കുടിയേറ്റക്കാരെ തിരികെയെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ അയച്ച് വെനസ്വേല. വാഷിംഗ്ടണുമായുള്ള ബന്ധത്തില്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. യു.എസ് ഉപരോധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് സംബന്ധിച്ചും കുടിയേറ്റക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ചും ജനുവരി 31-ന് ട്രംപിന്റെ പ്രതിനിധിയുമായി പ്രസിഡന്റ് നിക്കോളാസ് മദുറോ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിമാനങ്ങള്‍ അയച്ചത്.
വെനസ്വേലന്‍ കോണ്‍വിയാസ വിമാനത്തില്‍ വിലങ്ങുവെച്ച് ആളുകള്‍ കയറുന്നതിന്റെ ഒരു ചിത്രം വൈറ്റ് ഹൗസ് സോഷ്യല്‍ നെറ്റ്വര്‍ക്ക് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് കുടിയേറ്റക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വര്‍ദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു എന്നാല്‍ തദ്ദേശീയരായ അമേരിക്കക്കാരെ അപേക്ഷിച്ച് കുടിയേറ്റക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. യുഎസില്‍ തമ്പടിച്ചിരിക്കുന്ന എല്ലാ വെനസ്വേലന്‍ അനധികൃത കുടിയേറ്റക്കാരെയും അവരുടെ രാജ്യത്തേക്ക് തിരികെ അയക്കാന്‍ അനുവദിക്കുമെന്ന് ജനുവരി 31 മദുറോ ഗ്രെനെല്‍ സന്ദര്‍ശനത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചു,