TOP NEWS| യു.എ.ഇയില്‍ കോവിഡിന്റെ മോശം കാലം കഴിഞ്ഞെന്ന് ശൈഖ് മുഹമ്മദ്

0

 

കോവിഡിന്റെ മോശംകാലം കഴിഞ്ഞെന്ന് യുഎ.ഇയുടെ വിലയിരുത്തല്‍. കോവിഡിന്റെ തീവ്ര പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. യു.എ.ഇ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ മാറിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു..

You might also like