ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21.72 കോടി കവിഞ്ഞു, അതീവ ജാഗ്രത തുടരാന്‍ നിര്‍ദേശം

0

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി എഴുപത്തിരണ്ട് ലക്ഷം കടന്നു. 45 ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,41,14,330 ആയി. നിലവില്‍ ഒരു 18,585,501 ആക്‌ടീവ്കേസുകളാണ് ഉള്ളത്.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു.6.54 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 45,083 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു.4.38 ലക്ഷം പേര്‍ മരിച്ചു.നിലവില്‍ 3.83 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പത്തൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.

You might also like