ഫിറോസാബാദില്‍ അജ്ഞാത രോഗം വ്യാപിക്കുന്നു; 60 മരണം: മരിച്ചവരില്‍ 40 കുട്ടികള്‍

0

ലക്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ അജ്ഞാത രോഗം ബാധിച്ച്‌ 60 പേര്‍ മരിച്ചു. അതേസമയം, ഇതില്‍ 40 പേരും കുട്ടികളാണ്. 150 ഓളം കുട്ടകളെ രോഗാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നൂറോളം കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നാണ്. അതേസമയം,വിവിധ പരിശോധനകള്‍ നടത്തിയിട്ടും എന്ത് രോഗമാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പനിയും ശരീര വേദനയും അടക്കമുള്ള രോഗലക്ഷങ്ങളാണ് പ്രധാനമായുമുള്ളത്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പുതിയ രോഗവുമായി കുട്ടികള്‍ കൂടുതല്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

You might also like