അണക്കെട്ടുകളില്‍ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു; വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു

0

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി ബോ​ര്‍​ഡി​െന്‍റ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് 70 ശ​ത​മാ​നം പി​ന്നി​ട്ടു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്‌ ഇ​വ​യി​ല്‍ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 70.49 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണം. 67.08 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ള​മാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഒ​ഴു​കി​യെ​ത്തി​യ​ത്‌. 4140.252 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ള​മാ​ണ് പൂ​ര്‍​ണ സം​ഭ​ര​ണ​ശേ​ഷി. 70.49 ശ​ത​മാ​നം വെ​ള്ളം ഉ​പ​യോ​ഗി​ച്ച്‌ 2918.63 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​കും.

You might also like