സുപ്രീം കോടതിയില്‍ ചരിത്രമൂഹൂര്‍ത്തം, ആദ്യമായി ഒന്‍പത് പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: കേരളാ ഹൈക്കോടതി ജസ്റ്റിസ് സി ടി രവികുമാര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുത്തു. ഇതാദ്യമായാണ് ഒന്‍പതു പേര്‍ ഒരുമിച്ച് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുക്കുന്നത്. സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലികൊടുത്തു.