TOP NEWS| ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 82 മിനിറ്റായി കുറയും, ഇതാണ് ഹൈടൈക്ക് യാത്രാസംവിധാനം.!

0

 

വിര്‍ജിന്‍ ഗ്രൂപ്പിന്റെ ഹൈപ്പര്‍ലൂപ്പ് 2014 മുതല്‍ പരീക്ഷണത്തിലാണ്. ഇത് ലോകമെമ്പാടുമുള്ള പൊതു ഗതാഗതത്തിന്റെ ഭാവിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പുതിയ സാങ്കേതികവിദ്യയായ ഹൈപ്പര്‍ലൂപ്പ് സംവിധാനങ്ങള്‍ക്ക് മണിക്കൂറില്‍ 1000 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പാസഞ്ചര്‍ അല്ലെങ്കില്‍ ചരക്കുകള്‍ കൊണ്ടുപോകാന്‍ കഴിയും. ഇത് അതിവേഗ റെയിലിനേക്കാള്‍ മൂന്നിരട്ടി വേഗതയുള്ളതും പരമ്പരാഗത റെയിലിനേക്കാള്‍ പത്തിരട്ടി വേഗമാര്‍ജ്ജിക്കാന്‍ കഴിയുന്നതുമാണ്. ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് വാണിജ്യ ജെറ്റുകളേക്കാള്‍ എളുപ്പത്തില്‍ യാത്ര ചെയ്യാനാകുമെന്ന് ഹൈപ്പര്‍ലൂപ്പ് അവകാശപ്പെടുന്നു.

You might also like