TOP NEWS| ഹൃദയാഘാതം: നാഗ്പുരില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബംഗ്ലാദേശ് വിമാനത്തിന്റെ പൈലറ്റ് അന്തരിച്ചു

0

നാഗ്പുർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ്ങ് നടത്തിയ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. പൈലറ്റിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ ഓഗസ്റ്റ് 27-നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. നാഗ്പുരിലെ കിങ്സ്വേ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൈലറ്റ് ക്യാപ്റ്റൻ നൗഷാദ് അതൗൽ ഖയൂം(49) തിങ്കളാഴ്ച രാവിലെ 11.30-ന് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

You might also like