TOP NEWS| അഫ്ഗാനില്‍നിന്ന് യു.എസ് സൈന്യം പിന്മാറിയതിന് പിന്നാലെ കശ്മീരിലെ ഭീകരാക്രമണങ്ങളിലും വര്‍ധന

0

 

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ ജമ്മു കശ്മീരിലും പ്രശ്നങ്ങൾ വർധിച്ചതായി സുരക്ഷാ ഏജൻസികൾ. ഭീകരവാദികളുടെ ആറ് സംഘങ്ങൾ കശ്മീർ താഴ്വരയിലേക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. വിവിധ ഏജൻസികൾക്ക് ലഭിച്ച വിവരം കൃത്യമാണെന്ന് ഏജൻസികൾ സംയുക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങൾ എത്തിയിട്ടുള്ളതെന്നാണ് വിവരം.

You might also like