ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യ ഒരുക്കുന്ന സാഹിത്യ സെമിനാര്‍ ഏപ്രില്‍ 18ന്
![](https://christianexpressnews.com/wp-content/uploads/2020/03/cen-news-psd-1.jpg)
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യ ഒരുക്കുന്ന സാഹിത്യ സെമിനാര്‍ ഏപ്രില്‍ 18ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കോട്ടയം ടൗണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ഹെബ്രോന്‍ സഭാ ഹാളില്‍ വച്ച് നടക്കും. ക്രിസ്തു ദര്‍ശനം സാഹിത്യത്തിലും എഴുത്തിലും എന്ന വിഷയത്തെ അധീകരിച്ച് പ്രശസ്ത പത്ര പ്രവര്‍ത്തകനും കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ ഡോക്ടര്‍ പോള്‍ മണലില്‍ വിഷയാവതരണം നടത്തും. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു എന്നിവര്‍ നേതൃത്വം നല്കും.