TOP NEWS| യു.എ.ഇയില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരെ പരാതി നല്‍കാന്‍ അനുമതി
യു.എ.ഇയില്‍ ഇനി മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. ഇതിന് അനുമതി നല്‍കുന്ന പുതിയ നിയമം പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് പ്രഖ്യാപിച്ചത്. ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.