സ്തോത്ര കാഴ്ചയ്ക്ക് വേണ്ടിയോ പെന്തക്കോസ്തുകാർ ഒരു മണിക്കൂർ വിശ്വാസികളെ വിളിച്ച് കൂട്ടിയത്.

0

കോവിഡ്-19 രാജ്യത്ത് ഉടനീളം വ്യാപിച്ച സ്ഥിതിക്ക് ആൾക്കൂട്ടങ്ങൾ തടയാൻ കേരളമെടുത്തിട്ടുള്ള നല്ല നടപടികളാണ് ഈ രോഗത്തിന്റെ നിയന്ത്രണം കേരളത്തിൽ ഉണ്ടാകാൻ കാരണം. ദേശത്ത് വ്യാപിക്കുന്ന ഈ പകർച്ചവ്യാധി മറ്റുള്ളവരിലേക്ക് വരാതിരിക്കാൻ സർക്കാരിനോടും, നമ്മുടെ പൊതു ജനങ്ങളോടും ഉള്ള ബന്ധത്തിൽ പെന്തെക്കോസ്തു സഭകൾ മാതൃക കാണിക്കേണ്ട സ്ഥാനത്ത് ആത്മീയതയുടെയും, വിശുദ്ധിയുെയും പേരു പറഞ്ഞ് കപടഭക്തി കാണിക്കാൻ വേണ്ടി കാണിച്ചു കൂട്ടിയ ഒരു അഭ്യാസ പ്രകടനം മാത്രമാണ് ഇന്ന് കൊട്ടാരക്കരയിലും വിവധ സ്ഥലങ്ങളിലും കളക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി കൂടിയ പ്രാർത്ഥനായോഗം.

വിശ്വാസികളായ പലരുടെയും അനുഭവത്തിൽ ഇങ്ങനെ ആരാധന ഒഴിവാക്കിയ സന്ദർഭം ഇല്ല എന്നാണ് പറയപ്പെടുന്നത്. ശരിയാണ്, രാജ്യത്ത് ഇതുവരെ ഒരു ആരാധനയും ഇത്തരത്തിൽ മുടക്കേണ്ടി വന്നിട്ടില്ല. എന്നാൽ നാളെ ഒരു യുദ്ധം ഉണ്ടായാൽ, അടുത്ത നിമിഷം മറ്റെന്തെങ്കിലും ഒരു അവസ്ഥ ഉണ്ടായാൽ അപ്പോഴും നാം ഇതുപോലുള്ള നടപടികൾ സ്വീകരിച്ചേ മതിയാകൂ. അതിനെ പറ്റി ചിന്തിക്കാനും, ഗ്രഹിക്കാനും ബോധമില്ലാത്ത ആളുകൾക്ക് ബോധം വരുത്തി കൊടുക്കയാണ് ഇനി സഭകളിൽ അത്യാവശ്യം വേണ്ടത്.

കഴിഞ്ഞ ദിവസം പോലീസ് അധികാരികൾ കൊട്ടാരക്കരയുള്ള എല്ലാ പെന്തക്കോസ്തു സഭകളുടെയും സെന്റർ പാസ്റ്റർമാരെ ഫോണിൽ വിളിച്ച് കളക്ടർ പറഞ്ഞത് അനുസരിച്ചു മാർച്ച്‌ 31 വരെ നിങ്ങളുടെ നേതൃത്വത്തിലുള്ള സഭകളിൽ ആളുകൾ കൂടിവരുന്ന ഒരു യോഗങ്ങളും നടത്തരുത് എന്നും, ഈ വിവരം എല്ലാ സഭകളിലും അറിയിക്കണം എന്ന് ഇന്നലെ (14/3/2020) അറിയിച്ചിട്ടുണ്ട്. ഐ പി സി ഒഴിച്ച് ബാക്കി എല്ലാ സഭകളിലും ഉത്തരവാദിത്ത പെട്ടവർ അവരുടെ ഗ്രൂപ്പിൽ വിവരം അറിയിച്ചു. അങ്ങനെ മറ്റു സഭകൾ മാതൃക കാണിച്ചു.എന്നാൽ ചില

ഐ പി സി സഭകളിൽ ആളുകളെ വിളിച്ച് കൂട്ടി സോത്രകാഴ്ച വാങ്ങിച്ചിട്ട് പറഞ്ഞു വിട്ടു. ആരോഗ്യവകുപ്പും, പോലീസും ഐ പി സി യുടെയും മറ്റു സഭകളുടെയും സമീപം എത്തി എന്നാണ് അറിഞ്ഞത്.

കളക്ടറുടെ അറിയിപ്പിനെ മറികടന്നാൽ കേസ് രജിസ്റ്റർ ചെയ്യും.പാസ്റ്റർ ഡാനിയേൽ ജോർജിനെ പോലീസ് അറിയിച്ച വിവരം സെന്ററിൽ സഭകളെ അറിയിക്കാതെ ഇരുന്നത് ലോക്കൽ സഭകൾക്ക് നേരെ കേസ് വരട്ടെ എന്ന ഉദ്ദേശത്തോടെ ആണോ എന്ന് വിശ്വാസികൾ സംശയിക്കുന്നു.

വിളിച്ചു കൂട്ടിയിട്ട് സ്തോത്രകാഴ്ച എടുക്കാതെ പിരിച്ചുവിട്ട ഏതെങ്കിലും സഭകൾ ഉണ്ടെങ്കിൽ അഭിനന്ദനങ്ങൾ

നിരീക്ഷകൻ

You might also like