സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കും; മന്ത്രി വി ശിവന്‍കുട്ടി

0

തിരുവനന്തപുരം: സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി കേരളം) കേരളത്തിലെ കാഴ്ച കേള്‍വി ബുദ്ധിപരിമിതരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എല്ലാ വിഷയങ്ങളുടേയും അനുരൂപീകൃത വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യുന്ന ജ്യോതിര്‍മയി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഭിന്നശേഷി കുട്ടികള്‍ക്കും മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ജ്യോതിര്‍മയിയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കേണ്ട രീതി, പഠനത്തില്‍ സഹായിക്കുന്നതിന് ഉപയോഗിക്കേണ്ട സാമഗ്രികള്‍, അവ നിര്‍മിക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയില്‍ രക്ഷിതാക്കള്‍ക്കും ഈ യുട്യൂബ് ചാനലിലൂടെ ഓറിയന്റേഷന്‍ നല്‍കും.

You might also like