ഉത്തര്‍പ്രദേശില്‍ അജ്ഞാത രോഗം പടരുന്നു : മരണസംഖ്യ നൂറ് കടന്നു
ലക്നൗ : ഉത്തര്‍പ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ ഉല്‍പ്പെട്ട ആഗ്ര, മഥുര, ഫിറോസാബാദ്, മെയ്ന്‍പുരി, കാസ്ഗഞ്ച്, എത്ത തുടങ്ങിയ ജില്ലകളിലായി നൂറിലധികം പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പനി ബാധിച്ച് ഒരു മാസത്തിനിടെ ഫിറോസാബാദില്‍ മാത്രം 50 ന് മുകളില്‍ പേരാണ് മരിച്ചത്. അജ്ഞാത പനി ഭീതിയെ തുടര്‍ന്ന് യുപിയിലെ പല ഗ്രാമങ്ങളിലും ആളുകള്‍ വീടടച്ച് നാടുവിട്ടുതുടങ്ങിയാതും റിപ്പോര്‍ട്ടുകളുണ്ട്. ഫിറോസാബാദിലെ മരണങ്ങള് ഡെങ്കിപ്പനിയും സീസണല്‍ രോഗങ്ങളും മൂലമെന്നാണ് അഡീഷണല്‍ ഛീഫ് സെക്രട്ടറി നവനീത് സെഗാള്‍ വിശദീകരണം നല്‍കിയത്.
ആദ്യ ഘട്ടത്തിലെ മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. എന്നാല്‍ ഡെങ്കിപ്പനി ചികിത്സയോട് രോഗികള്‍ പ്രതികരിക്കുന്നുണ്ട്. അതേസമയം, അജ്ഞാത രോഗം പടരുന്നതായുള്ള വാര്‍ത്തകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിഷേധിച്ചു.