നിപ വൈറസ്: തത്സമയ വിവരങ്ങള്‍ ജി.ഒ.കെ ഡയറക്റ്റ് മൊബൈല്‍ ആപ്പിലൂടെ അറിയാം

0

കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍, പ്രധാനഅറിയിപ്പുകള്‍ തുടങ്ങിയവ സര്‍ക്കാരില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നും നേരിട്ട് ജി ഒ കെ ഡയറക്റ്റ് മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും.

കോഴിക്കോട് ജില്ലയില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ജി ഒ കെ ഡയറക്റ്റ് എന്ന് സെര്‍ച്ച്‌ ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ലിങ്ക് http://Qkopy.xyz/gokdirect

നിപയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ആധികാരിക വിവരങ്ങള്‍ തത്സമയം ജനങ്ങളുടെ വിരല്‍തുമ്ബില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യൂകോപ്പി (Qkopy) എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് ഈ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചത്.

You might also like