അഹങ്കാര വാക്കുകൾ നിർത്തുക; ആരാധന, പ്രാർത്ഥന, വചനഘോഷം ഇവ നിലച്ചിട്ടില്ല

0

ആരാധനാലയങ്ങൾ അടയപ്പെട്ടു, പാട്ടും പ്രസംഗംവും നിലച്ചു എന്നിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ ? കുറേ ദിവസമായി ചില മഹാ ജ്ഞാനികൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. യാതൊരു ബോധവും പോക്കണവും ഇല്ലാതെ കുറെ ആളുകൾ ഇത് എല്ലായിടവും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു.

ഉള്ളടക്കം നോക്കാതെ കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നത് നിർത്തുക.
ദൈവ വിദ്വോഷികളായ ചിലർ കോവിഡ് മൂലം ഉള്ള നല്ല കാര്യങ്ങളെന്നും പറഞ്ഞ് ചില കാര്യങ്ങൾ എഴുതിയിട്ട് അതിനിടയിൽ ഇത്തരം. ദൈവദൂഷണങ്ങൾ വ്യാപിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. നിങ്ങൾ അവരുടെ ഏജൻറ് ആകരുത്.

ശരിയാണ് ആരാധനാലയങ്ങൾ മാത്രമല്ല കോളേജുകളും , സ്കൂളുകളും, ഷോപ്പിംഗ് മാളുകളും, സിനിമ തീയറ്ററുകളും ,വാഹന ഷോറൂമുകളും വ്യാപാരസ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും. മിക്ക ഗവൺമെൻറ് ഓഫീസുകളും എല്ലാം അടഞ്ഞു തന്നെയാണ്. ഇനി തുറന്നിട്ടുള്ളയിടത്തും തന്നെ പണിയൊന്നും നടക്കുന്നില്ല.
എന്നിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ?

അതേ
ഒന്നോ രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ഇതൊക്കെ അടക്കപ്പെട്ടതുകൊണ്ട് ഒന്നും സംഭവിച്ചില്ല എന്നു വരാം എന്നാൽ മൂന്നുമാസം ആറുമാസം ഒരു വർഷം ഒക്കെ ആയാൽ കളി മാറും എന്ന് ഓർക്കുക.

ഇപ്പോൾ കിട്ടിയ സൗജന്യ റേഷനും ക്ഷേമപെൻഷനുകൾ ഒക്കെ നിലക്കും, ഭക്ഷ്യധാന്യങ്ങൾ ലഭ്യമല്ലാതാകും,ആവശ്യസാധനങ്ങൾ ദുർലഭം ആവും, ക്ഷാമം, പട്ടിണി, ദുരിതം, ആത്മഹത്യ ഇവയൊക്കെ വർദ്ധിക്കും.

സമൂഹജീവിയായ മനുഷ്യൻ പുറത്തിറങ്ങാതെ അകത്തു മാത്രം ഇരുന്നാൽ ഭ്രാന്തന്മാർ ആയി മാറും.
ഇന്നു കാണുന്ന ശാന്തത ഒക്കെ മാറും. അല്ലെങ്കിൽ നാം ശിലായുഗത്തിലേക്ക് മടങ്ങിപ്പോകണം.

അതുകൊണ്ട് അഹങ്കാരങ്ങൾ നിർത്തി ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാൻ സർവ്വശക്തനായ ദൈവത്തോട് കരയുക.
അതെ… ഇപ്പോൾ അതിനുള്ള സമയമാണ്.

പൊതുനന്മയ്ക്കായി ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം ആരാധനാലയങ്ങൾ അടയപ്പെട്ടു എന്നത് ശരിയാണ് എന്നാൽ ഇവിടെ ആരാധന നിലച്ചിട്ടില്ല ആരാധനയും പ്രാർത്ഥനയും വചന പ്രഘോഷണം കൂടിയിട്ടേയുള്ളൂ. ഇപ്പോൾ ഓരോ വീടും ആരാധന ആലയം ആയി മാറിക്കൊണ്ടിരിക്കുന്നു.

ഇനിയും ഭൂമിയിലെ സകല മനുഷ്യരും ആരാധിക്കാതെ ഇരുന്നാലും സർവ്വശക്തനായ ദൈവത്തിന് ഒരു കുഴപ്പവും വരില്ല കാരണം കോടാനുകോടി ദൂതന്മാർ മാത്രം അല്ല.  ഈ പ്രപഞ്ചം മുഴുവനും സദാസമയം അവനെ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അവർ ആരാധന നിർത്തിയാലും ദൈവം ഇല്ലാതാകുന്നില്ല. കാരണം അവൻ നിത്യ ദൈവം(Eternal God)ആണ്

സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനും ആയ ദൈവം എവിടെയെങ്കിലും കുടിയിരിക്കുന്നവൻ എന്ന് വിശുദ്ധ ബൈബിൾ പഠിക്കുന്ന യഥാർത്ഥ ഭക്തന്മാർ ആരും പറയില്ല .
എവിടെ ഭക്തർ കൂടുന്നുവോ അവിടെ ദൈവസാന്നിധ്യം ഇറങ്ങി വരുന്നു .
ഞങ്ങളെ സംബന്ധിച്ച് ദൈവാലയങ്ങൾ ദൈവത്തെ കുടിയിരുത്തിയിരിക്കുന്ന ഇടമല്ല.
കാരണം.

വിശുദ്ധ ബൈബിൾ പറയുന്നു. പ്രവൃത്തികൾ: 17:24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

ഇവിടെ ആരാധന നിരോധിച്ചു നോക്കട്ടെ അപ്പോൾ അറിയാം യഥാർത്ഥ ഭക്തർ ആരാധനയ്ക്ക് ആരാധനാലയങ്ങളിൽ വരുമോ എന്ന്. അതുകൊണ്ട് വീമ്പ് ഇളക്കുകൾ നിർത്തുക. ഇനിയെങ്കിലും ഇപ്പോഴെങ്കിലും ദൈവത്തെ വിളിച്ച് അപേക്ഷിക്കുക. പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായവന് മാത്രമേ ഇപ്പോൾ എന്തെങ്കിലും ചെയ്യുവാൻ കഴിയും. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.

വിശ്വാസികൾ എന്നു പറയുന്നവരിൽ ആരാധനാലയങ്ങൾ അടയപ്പെട്ടതിൽ വചനശുശ്രൂഷ നിലച്ചതിൽ ഇത്രയധികം സന്തോഷിക്കുന്നുവര് ഉണ്ടോ? അല്ല ചിലരുടെ ഉത്സാഹവും എഴുത്തും ഷെയറിങ്ങും ഒക്കെ കണ്ടിട്ട് അങ്ങനെ തോന്നുന്നു.
എങ്കിൽ നിങ്ങൾ അറിയുക; യഥാർത്ഥ ദൈവമക്കൾ ഞരങ്ങുകയാണ് വേദന പെടുകയാണ് ദൈവം അവരുടെ ഞരക്കം കേൾക്കാതിരിക്കില്ല.
നിങ്ങളിൽ കൊള്ളാവുന്നവർ തെളിഞ്ഞു വരേണ്ടതിന് കൂടി അത്രേ ഈ പ്രതിസന്ധി. അതുകൊണ്ട് സിയോനിലെ പാപികൾ പേടിക്കട്ടെ വഷളൻമാർ ആയവർക്ക് നടക്കും പിടിക്കട്ടെ.(യെ ശെയ്യ 33:14)
സങ്കീർത്തനം102:25-27 യഹോവേ പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രം പോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.

തേൻതുള്ളികൾ ക്കിടയിലെ മീൻ തുള്ളികളെ തിരിച്ചറിയുക. കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

Pr ബി. മോനച്ഛൻ കായംകുളം

You might also like