ദൈവം നമുടെ ജീവിതത്തിന്റെ രൂപരേഖ (ജാതകം) തരുമോ?
പ്രവചനം, ജ്ഞാനത്തിന്റെ വചനം, അറിവിന്റെ വചനം എന്നിങ്ങനെയുള്ള വെളിപാടിന്റെ വരങ്ങളുടെ പ്രവർത്തനത്തിന്റെ പുനഃസ്ഥാപനം, ദൈവം ഇന്നും സംസാരിക്കുന്നുവെന്ന് നമുക്ക് ഉറപ്പുനൽകിയിരിക്കുന്നു. എന്നാൽ ഈ വരങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രസംഗകർ വിശ്വാസികൾക്ക് അവരുടെ ജീവിതത്തിന്റെ രൂപരേഖ വാഗ്ദാനം ചെയ്യുമ്പോൾ ഈ വരങ്ങളുടെ ദുരുപയോഗം വ്യക്തമാണ്. അത്തരമൊരു വാഗ്‌ദാനം ആവേശകരമായിരിക്കാമെങ്കിലും, അത് തീർച്ചയായും ബൈബിൾ പഠിപ്പിക്കലുമായി പൊരുത്തപ്പെടുന്നില്ല.
ദൈവം നമുക്ക് രൂപരേഖയല്ല, ഒരു ഭൂപടവും ദിശാസൂചികയും നൽകുന്നു. ഒരു രൂപരേഖ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പുകൾക്ക് ഇടമില്ല. കർത്താവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നതിനുപകരം, രൂപരേഖയുടെ വിശദാംശങ്ങളുടെ പ്രേരണയാൽ നാം നിയന്ത്രിക്കപ്പെടും. ജീവിതം പരിമിതമായിത്തീരും. ജീവിതത്തിന് ആവേശം നൽകുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് അനിശ്ചിതത്വത്തിന്റെ ഘടകങ്ങളാണ്. വിശ്വാസികളുടെ പിതാവായ അബ്രഹാമിനെക്കുറിച്ച്, “അവൻ എവിടേക്കാണ് പോകുന്നതെന്നറിയാതെ പുറപ്പെട്ടു” (എബ്ര11:8) എന്ന് പറയുന്നു. ഇത് വിശ്വാസത്താൽ സംഭവിക്കുന്നു. ഭാവിയിൽ നമുക്ക് വേണ്ടിയുള്ളത് “എന്ത് ” എന്ന് നാം അറിയേണ്ടതില്ല “ആരാണ്” നമ്മുടെ ഭാവി സംരക്ഷിക്കുന്നത് എന്ന് നമുക്ക് ഉറപ്പുണ്ടായാൽ മതി.
മാനസാന്തരപ്പെട്ട സമയത്ത് പൗലോസ് ദൈവത്തോട്, “കർത്താവേ, ഞാൻ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് ഒരു രൂപരേഖ നൽകിയില്ല. പകരം, ദൈവം അവനോട് പറഞ്ഞു, “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.” (പ്രവൃ 9: 6). പൗലോസിനെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക് ഇത് വളരെ മനഹാനി വരുത്തുന്നതായിരുന്നു. എന്നാൽ ഇത് ദൈവം നമ്മെ എങ്ങനെ ഓരോ ഘട്ടത്തിലൂടെ നയിക്കുന്നു എന്നത് ഏറ്റവും നന്നായി വ്യക്തമാക്കുന്നു.
” ഭാവിയുടെ രൂപരേഖ ” പറയുന്ന പ്രവാചകന്മാർ എന്ന് വിളിക്കപ്പെടുന്ന പ്രസംഗകരാൽ സ്വാധീനിക്കപ്പെടുന്നത് വളരെ അപകടകരമാണ്, അത് നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും നശിപ്പിച്ചേക്കാം. ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങൾ അന്വേഷിച്ച് പ്രസംഗകനിൽനിന്ന് പ്രാസംഗികനിലേക്ക് പോകരുത്. പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ളതും ലളിതവുമായ മാർഗ്ഗനിർദ്ദേശം ദൈവത്തിന്റെ ഓരോ മക്കളുടെയും ജന്മാവകാശമാണ് (റോമർ 8:14).
നിങ്ങളുടെ ജീവിതത്തിന് ദൈവത്തിന്റെ മാർഗനിർദേശം ഉറപ്പുനൽകുന്നതിന് നാല് തരത്തിലുള്ള അച്ചടക്കം നമുക്കാവിശ്യമാണ് : –
1) ദൈനംദിന പ്രാർത്ഥനയിലും ബൈബിൾ ധ്യാനത്തിലും ക്രമമായിരിക്കുക. പ്രാർത്ഥന നമ്മെ ദൈവത്തിന്റെ മനസ്സിനോട് അടുപ്പിക്കുന്നു. വചനം നമ്മുടെ കാലിന്നു ദീപവും പാതെക്കു പ്രകാശവും ആണ്. (സങ്കീർത്തനം 119:105).
2) നിങ്ങളുടെ ജോലിയിൽ സജീവമായിരിക്കുക. “ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക” (സഭാ 9:10 ). മടിയന്മാർക്ക് ദൈവം തന്റെ മാർഗനിർദേശം പാഴാക്കാറില്ല.
3) ദൈവത്തെ സേവിക്കുന്നതിൽ ഉത്സാഹമുള്ളവരായിരിക്കുക. അവിടുത്തെ പൂർണ്ണഹൃദയത്തോടെ സേവിക്കുന്നവർ അവന്റെ ഹിതം നഷ്ടപ്പെടുത്തുകയില്ല. ദൈവരാജ്യത്തിനുവേണ്ടി പരമാവധി ചെയ്യാനുള്ള സമർപ്പണം അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.
4) ദൈവജനത്തിന്റെ കൂട്ടായ്മയിൽ സന്തോഷവാന്മാരായിരിക്കുക. പരസ്പരം അഭ്യസിക്കുന്നത് നിങ്ങൾക്ക് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. അത് നിങ്ങളുടെ ഹൃദയം കഠിനമാകാതെ സൂക്ഷിക്കുന്നു (എഫേ. 5:17,19; എബ്രാ. 3:13).
തെറ്റുപറ്റുമോ എന്ന ഭയത്താൽ ആളുകൾ രൂപരേഖ അന്വേഷിച്ചു പോകുന്നു. ഒരു കുട്ടിയും വീഴാതെ നടക്കാൻ പഠിക്കുന്നില്ല. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം പുലർത്താൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ നമ്മെ തളർത്തുന്നു. പൊതുവായ ബൈബിൾ തത്ത്വങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, നിങ്ങളുടെ പക്കലുള്ള വെളിച്ചമനുസരിച്ച് നടക്കുക. നിങ്ങൾ വ്യതിചലിച്ചാൽ, “പിന്നിൽ നിന്നുള്ള” ശബ്ദത്തിലൂടെ ദൈവം നിങ്ങളെ തിരുത്തും (Is 30:21). നിങ്ങൾ ഒരു തെറ്റ് ചെയ്താലും, നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. തെറ്റുകളിൽ നിന്ന് നാം പഠിക്കുന്നു. നമ്മുടെ ഹൃദയം ദൈവത്തിൽ ഉറച്ചിരിക്കുമ്പോൾ, അവിടുന്ന് എല്ലാം നല്ലതാക്കി മാറ്റും. മക്കെദോന്യയിലേക്ക് പോകാൻ ദൈവം അപ്പോസ്തലന്മാരോട് ആദ്യഘട്ടത്തിൽ പറഞ്ഞില്ല. അവർ ആസ്യയിലേക്ക് പോയപ്പോൾ അവിടെ പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവ് വിലക്കി. അവർ ബിഥുന്യയിലേക്കു പോകാൻ ശ്രമിച്ചു, അവിടെയും ആത്മാവ് അവരെ തടഞ്ഞു. അപ്പോൾ കർത്താവ് അവരെ മക്കെദോന്യയിലേക്ക് വിളിച്ചു (പ്രവൃ 16:6-10).
നമ്മുടെ ജീവിതത്തിൽ ഇരുട്ടിന്റെ കാലഘട്ടങ്ങൾ ദൈവം അനുവദിക്കുന്നുണ്ട്. നാം അവനിൽ ആശ്രയിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും വേണം (യെശ. 50:10). “കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും” നമ്മെ ഭയപ്പെടുത്തരുത് (യെശ 30:20). അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് നമ്മെ എവിടേയും എത്തിക്കില്ല (vv15,16,18). ദാവീദിനൊപ്പം നമുക്ക് പാടാം, “ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴി നടത്തുന്നു.” (2 ശമു 22:33).
നാം വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോൾ മാത്രമേ ദൈവത്തിന്റെ വഴികൾ കൂടുതൽ നന്നായി മനസ്സിലാക്കൂ. പ്രായപൂർത്തിയായ ഒരാൾക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ഒരു പിതാവും കുട്ടികളോട് പറയാറില്ല. മൂന്ന് വർഷത്തെ പരിശീലന കാലയളവിൽ യേശു തന്റെ ശിഷ്യന്മാരോട് എല്ലാം പറഞ്ഞില്ല. ഒരിക്കൽ അവൻ അവരോട് പറഞ്ഞു, “ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.” (യോഹ 16:12). ദൈവത്തോടൊപ്പമുള്ള നമ്മുടെ ഗമനത്തിൽ തുടക്കത്തിലോ ഏതെങ്കിലും ഘട്ടത്തിലോ നമ്മുടെ ഭാവിയെക്കുറിച്ചുള്ള പൂർണ്ണമായ ഒരു ചിത്രം ദൈവം നമുക്ക് നൽകിയാൽ അത് ദൈവത്തിന്റെ സ്വന്തം ജ്ഞാനത്തിനും ശ്രേഷ്ഠതയ്ക്കും എതിരാണ്.
പാസ്റ്റർ: വെസ്‌ലി ജോസഫ്