വൈദ്യശാസ്ത്രവും വിശ്വാസവും

0

വിശ്വാസികൾ മരുന്ന് ഉപയോഗിക്കരുത് എന്ന സിദ്ധാന്തം ബൈബിളിൽ ഒരിടത്തും കാണുന്നില്ലെങ്കിലും ചില മത തീവ്രവാദികൾ അത് നമ്മുടെ ഇടയിൽ കെട്ടിച്ചമച്ചു.

ഫലപ്രദമായ പല മരുന്നുകളും ഔഷധസസ്യങ്ങളാണ്, അവ യഥാർത്ഥത്തിൽ നമ്മുടെ ആരോഗ്യത്തിനും ശക്തിക്കും വേണ്ടിയുള്ള ദൈവത്തിന്റെ കരുതലാണ് (ഉൽപത്തി 1:29). സ്ത്രീകളിൽ പ്രത്യുൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷധസസ്യമായതിനാൽ റാഹേൽ ലേയോട് ചില ദൂദായിപ്പഴങ്ങൾക്കായി അപേക്ഷിച്ചു (ഉൽപത്തി 30:14). ദൈവം ഹിസ്‌കീയാവിന്റെ പാപങ്ങൾ ക്ഷമിക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തതിന് ശേഷവും,രാജാവിന് വൈദ്യചികിത്സ ഉപദേശിച്ച പ്രവാചകനായിരുന്നു യെശയ്യാവ് (യെശ 38:5,17,21).

രോഗികൾക്കുള്ള വൈദ്യശുശ്രൂഷയെ യേശു അംഗീകരിച്ചു (മത്തായി 9:12). നല്ല ശമര്യക്കാരൻ കൊള്ളയടിച്ചവന്റെ മുറിവുകളിൽ എണ്ണയും വീഞ്ഞും പുരട്ടുകയും കെട്ടുകയും ചെയ്തു (ലൂക്കാ 10:34). വിശ്വാസികൾക്കും ശുശ്രൂഷകർക്കും നൽകിയ സ്നേഹപൂർവ്വമായ വൈദ്യസഹായം നിമിത്തം ലൂക്കോസ് “പ്രിയപ്പെട്ട” വൈദ്യൻ എന്ന് വിളിക്കപ്പെട്ടു (കൊലോ 4:14). വിട്ടുമാറാത്ത ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് അൽപ്പം വീഞ്ഞ് കുടിക്കാൻ പൗലോസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു (1 തിമോ. 5:23). യാക്കോബ് 5:14-ൽ “അഭിഷേകം” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് ക്രിയയായ അലിഫോസ്, സാധാരണയായി ചർമ്മത്തിൽ എണ്ണ പുരട്ടുന്ന വീട്ടുവൈദ്യ വാക്കായാണ് ഉപയോഗിച്ചിരുന്നത്. എണ്ണ ദൈവത്തിന്റെ ശക്തമായ സാന്നിധ്യത്തിന്റെ പ്രതീകമായി തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു. യെഹെസ്‌കേലിന്റെയും യോഹന്നാന്റെയും ദർശനങ്ങളിൽ രോഗശാന്തിക്കുള്ള “ഇലകളെ” കുറിച്ച് നാം വായിക്കുന്നു (യെഹെ. 47:12; വെളി. 22:2).

ആസാ രാജാവിന്റെ കാര്യത്തിൽ, അവൻ വൈദ്യന്മാരെ “മാത്രം” അന്വേഷിച്ചു. അത് തെറ്റായിരുന്നു (2 ദിന 16:12). രക്തസ്രാവമുള്ള സ്ത്രീ വൈദ്യൻമാർക്കുവേണ്ടി ചിലവഴിച്ചതിന് യേശു പരിഹസിച്ചില്ല. പകരം അവൻ അവളെ സുഖപ്പെടുത്തുകയത്രേ ചെയ്തത് (ലൂക്കാ 8:43-48). ഈ അവസ്ഥയെ ചികിത്സിക്കാൻ ഇന്ന് നമുക്ക് ഗര്ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയുണ്ട്. എന്നാൽ വൈദ്യശാസ്ത്രപരമായി അസാധ്യമായ നിരവധി സംഭവങ്ങൾ ഇപ്പോഴും അത്ഭുതം വിളിച്ചുവരുത്തുന്നു.

ചിലർ വാദിക്കുന്നത് നമ്മൾ മരുന്ന് കഴിച്ചാൽ ദൈവത്തിന് മഹത്വം ലഭിക്കില്ല എന്നാണ്. അത് തെറ്റാണ്. നാം കൈകൊണ്ട് ജോലി ചെയ്യുന്നു, ഫാക്ടറിയോ കമ്പനിയോ ശമ്പളം നൽകുന്നു (2 തെസ്സ 3:10-12). എന്നാൽ നമ്മുടെ ദൈനംദിന ഭക്ഷണത്തിന് നാം ദൈവത്തിന് നന്ദി പറയുകയും അവനെ യഹോവ- യിരെ ആയി അംഗീകരിക്കുകയും ചെയ്യുന്നില്ലേ? അതുപോലെ, ഒരു ഡോക്ടർക്ക് മുറിവ് കെട്ടാം, പക്ഷേ രോഗശാന്തി ആത്യന്തികമായി നമ്മുടെ യഹോവ-റാഫയായ ദൈവത്തിൽ നിന്നാണ്! (പുറ 15:26).

ഏത് അസുഖം വന്നാലും മരുന്ന് തൊടാത്ത ദൈവഭക്തരായ സ്ത്രീപുരുഷന്മാരുണ്ട്. അത് പ്രശംസനീയമായ വിശ്വാസമാണ്. എന്നാൽ അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ല. “ നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കുതന്നെ ഇരിക്കട്ടെ” (റോമർ 14:22). എല്ലാവർക്കും വിശ്വാസത്തിന്റെ ഒരേ “അളവ്” ഇല്ല (റോമർ 12:3). ശ്രദ്ധിക്കുക … പോളിയോയ്‌ക്കെതിരെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാത്ത മാതാപിതാക്കൾ അവരുടെ ധാർമിക ഉത്തരവാദിത്തത്തിൽ പരാജയപ്പെടുന്നു.

മരുന്ന് തൊടില്ലെന്ന് ആരെങ്കിലും വീമ്പിളക്കുന്നത് ബുദ്ധിശൂന്യമാണ്. പ്രത്യേക സാഹചരത്തിൽ വൈദ്യചികിത്സ ആവശ്യമായി വന്നപ്പോൾ അത്തരം നിരവധി ‘പ്രകടനക്കാർ’ പിന്നീട് കുറ്റബോധത്താൽ പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ട്.

പ്രസംഗകർക്ക്, പ്രത്യേകിച്ച് രോഗസൗഖ്യ ശിശ്രൂഷ ചെയ്യുന്ന സുവിശേഷകർക്ക്, ഡോക്ടർമാരുടെ അടുത്തേക്ക് പോകാൻ ബുദ്ധിമുട്ട് തോന്നേണ്ടതില്ല, അത് ആളുകളിൽ നിന്ന് മറച്ചു വയ്ക്കേണ്ടതുമില്ല. ശിശ്രൂഷകന്മാർ തികച്ചും സാധാരണ മനുഷ്യരാണെന്ന് ജനം അറിയട്ടെ! (പ്രവൃത്തികൾ 14:15; ഗലാ 4:13). നിങ്ങൾക്ക് കാഴ്ച വൈകല്യമുണ്ടെങ്കിൽ, പ്രാർത്ഥിക്കുകയും നേത്രരോഗവിദഗ്ദ്ധനെ സന്ദർശിക്കുകയും ചെയ്യുക. അവർ നിങ്ങൾക്ക് ഒരു ജോടി കണ്ണട തരും, അങ്ങനെ നിങ്ങൾക്ക് ബൈബിൾ ബുദ്ധിമുട്ടില്ലാതെ ബൈബിൾ വായിക്കാം! നിങ്ങളുടെ പല്ല് കേടുള്ളതെങ്കിൽ, പ്രാർത്ഥിക്കുക ഒരു ദന്തഡോക്ടറെക്കൊണ്ട് അത് പുറത്തെടുക്കുക, അങ്ങനെ നിങ്ങൾക്ക് വേദനയില്ലാതെ പ്രസംഗിക്കാം! ഡോക്ടർമാരും ശസ്ത്രക്രിയാ വിദഗ്ധരും ദൈവത്തിന്റെ ദാനങ്ങളാണ് ( യിരെ 8:22).

വീണ്ടെടുപ്പിന്റെ പൂർണമായ അനുഗ്രഹങ്ങൾ, പ്രത്യേകിച്ച് നമ്മുടെ ശരീരത്തിന്, ക്രിസ്തുവിന്റെ മടങ്ങിവരവിൽ മാത്രമേ അനുഭവമാക്കാൻ കഴിയൂ. അതുവരെ നാം ആദ്യഫലങ്ങൾ മാത്രം ആസ്വദിക്കുന്നു (റോമർ 8:23; എബ്രാ. 9:28).

👉വെസ്‌ലി ജോസഫ്

You might also like