മതപരിവർത്തന നിരോധന നിയമത്തിലെ ഭരണഘടനാ വിരുദ്ധ ഭേദഗതി റദ്ദാക്കും: കർണ്ണാടക മുഖ്യമന്ത്രി

0

ബംഗളൂരു: മുൻ ബിജെപി സർക്കാർ നടപ്പാക്കിയ കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമത്തിൽ (മതപരിവർത്തന നിരോധനം) കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധ ഭേദഗതി റദ്ദാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ക്രിസ്ത്യൻ പാസ്റ്റർമാരും ക്രിസ്ത്യൻ സംഘടനാ നേതാക്കളും ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന് വേണ്ടി വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് കൃഷ്ണയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
സംസ്ഥാനത്തെ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള എല്ലാ സമുദായങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ആവശ്യമായ സംരക്ഷണം നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മതപരിവർത്തന നിരോധന നിയമത്തിൽ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധ ഭേദഗതി റദ്ദാക്കാൻ തീരുമാനിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.

കൂടാതെ, മതപരിവർത്തന നിരോധന നിയമപ്രകാരം പുരോഹിതർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കള്ളക്കേസുകളും അന്വേഷിക്കും. കൂടാതെ അടുത്ത ബജറ്റിൽ കമ്മ്യൂണിറ്റി വികസനത്തിന് കൂടുതൽ തുക അനുവദിക്കുമെന്നും സിദ്ധരാമയ്യ തദവസരത്തിൽ ഉറപ്പുനൽകി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിമാരായ ഗോവിന്ദരാജു, നസീർ അഹമ്മദ്, ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറം ആന്റണി വിക്രം, ഡോ.മനോഹർ ചന്ദ്രപ്രസാദ്, ഫാ.മഹിമാദാസ്, ബ്ര. ജോയി പാപ്പച്ചൻ(ഐപിസി കർണാടക സ്റ്റേറ്റ് ജോയിൻ സെക്രട്ടറി) അഭിഭാഷകരായ ജോൺ പീറ്റർ, മനോരഞ്ജിനി, വെങ്കിടേഷ്, ജോസഫ് മഹാദേവ്, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

വാർത്ത: പാസ്റ്റർ. ഫ്രെഡി. പി സി കൂർഗ്

You might also like