TOP NEWS| ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും കൈത്താങ്ങായി അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല
ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും കൈത്താങ്ങായി അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല
പത്തനംതിട്ട: മദ്ധ്യമേഖലയിലെ 100 പേർക്കു ഒരു വർഷത്തേക്ക് പ്രതിമാസ സഹായം നൽകുന്ന പദ്ധതിയുമായി മേഖല ഡയറക്ടർ പാസ്റ്റർ വി.വൈ. ജോസ്കുട്ടി. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഒട്ടനവധി ശുശ്രൂഷകന്മാരിലും വിശ്വാസികളിലും ചിലർക്കെങ്കിലും സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരമൊരു പദ്ധതിയുമായി അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല നേതൃത്വം രംഗത്തുവന്നത്.
ഇതിനകം രണ്ടു തവണയായി 23 ലക്ഷത്തിൽപ്പരം രൂപ ശേഖരിച്ചു ഡിസ്ട്രിക്ടിലുള്ള എല്ലാ ശുശ്രൂഷകന്മാരെയും സഹായിപ്പാൻ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസിൻ്റെ നേതൃത്വത്തിൽ ചില ദൈവദാസൻമാർക്കു സാധിച്ചുവെന്നതും തികെച്ചും അഭിമാനകരമാണ്.
ജീവകാരുണ്യപ്രവർത്തങ്ങളിൽ എന്നും മുന്നിൽ നിന്നിട്ടുള്ള ഏ.ജി. മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ വി.വൈ ജോസ്കുട്ടി, തന്റെ രണ്ടു സഹോദരന്മാരായ പാസ്റ്റർ ബാബു ജോൺ, പാസ്റ്റർ ബിജു ജോൺ എന്നിവർ നടത്തുന്ന *റോഡ് റണ്ണർ വേൾഡ് മിഷനുമായി* ചേർന്നു മദ്ധ്യമേഖലയിലെ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന 50 ശുശ്രൂഷകൻ മാർക്കും 50 വിശ്വാസികൾക്കും ഒരു വർഷത്തേക്കുള്ള പ്രതിമാസ സാമ്പത്തിക സഹായത്തിനായി ഒരു ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചു.