സംസ്ഥാനത്തിന് 14 ലക്ഷം ഡോസ് വാക്സീന്‍ കൂടി; വാക്സിനേഷന്‍ 80 ശതമാനത്തിലേക്ക്

0

സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സീനാണ് ലഭ്യമായത്. ലഭ്യമായ വാക്സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നു. വാക്സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

You might also like