ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത

0

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കന്‍തീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം കച്ച്‌ മേഖലയില്‍ ചുഴലിക്കാറ്റായി ആഞ്ഞുവിശാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത രണ്ടുദിവസം പോര്‍ബന്ദര്‍, കച്ച്‌, ദ്വാരക മേഖലകളില്‍ ശക്തമായ മഴ തുടരും. വടക്കന്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

You might also like